കൊച്ചി|
WEBDUNIA|
Last Modified വെള്ളി, 17 ഓഗസ്റ്റ് 2012 (18:30 IST)
PRO
PRO
അനധികൃതമായി സംസ്ഥാനത്ത് മരുന്ന് പരീക്ഷണം നടത്തുന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഒരു ലക്ഷം പേരില്‍ അനധികൃത മരുന്ന് പരീക്ഷണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ഔദ്യോഗിക അനുമതി നിര്‍ബന്ധമാക്കണമെന്നും വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
സൌജന്യ ചികിത്സയുടെ പേരില്‍ സംസ്ഥാനത്ത് അനധികൃതമായി മരുന്ന് പരീക്ഷണം നടക്കുന്നതായി ഇന്ത്യാ വിഷന്‍ ചാനാലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ അറിവില്ലാതെ മരുന്ന് പരീക്ഷണത്തിന് വിധേയരായതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷണം നടന്നിട്ടുള്ളത്. പതിനായിരക്കണക്കിന് രോഗികളാണ് ഇവിടെ പരീക്ഷണത്തിന് ഇരയായത്. 81 മരുന്ന് പരീക്ഷണങ്ങള്‍ ഇവിടെ നടന്നാതായും ചാനല്‍ വെളിപ്പെടുത്തുന്നു. സൌജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയാണ് പരീക്ഷണത്തിനുള്ള ആളുകളെ കണ്ടെത്തുന്നത്. കേരളത്തില്‍ മുന്നൂറോളം മരുന്നുകള്‍ പരീക്ഷിച്ചതായി ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രിയെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.