മരംമുറി: ബിനോയ് വിശ്വത്തെ തടഞ്ഞുവച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
പാതയോരത്തുള്ള ആല്‍മരം മുറിക്കുന്നത് തടയാന്‍ ചെന്ന മന്ത്രി ബിനോയ് വിശ്വം വികസനത്തിനെതിരാണെന്ന് ആരോപിച്ച് റോഡ്‌ ഫണ്ട്‌ ബോര്‍ഡ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത് സംഘര്‍ഷത്തിന് വഴിമാറി.

ഞാറാഴ്ച അര്‍ദ്ധരാത്രി ശാസ്തമംഗലം പാതയോരത്താണ് സംഭവം. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരം മുറി ആരംഭിച്ചത്.

പാതയോരത്തുള്ള ആല്‍മരം മുറിക്കുന്നത് വനം വകുപ്പ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞ വിവരമറിഞ്ഞാണ് മന്ത്രി ബിനോയ്‌ വിശ്വവും കവയിത്രി സുഗതകുമാരിയും എത്തിയത്. പക്ഷേ അപ്പോഴേക്കും റോഡ്‌ ഫണ്ട്‌ ബോര്‍ഡിന്റെ പ്രവര്‍ത്തകര്‍ മരത്തിന്റെ കടയ്ക്കല്‍ മുക്കാലും കോടാലി വച്ചുകഴിഞ്ഞിരുന്നു.

ഇതൊക്കെയറിഞ്ഞ്‌ സ്ഥലത്തെത്തിയ പൊലീസ്‌ വെറും കാഴ്ചക്കാരെപ്പോലെ നില്‍ക്കുകയായിരുന്നു.

മരംമുറി സംബന്‌ധിച്ച്‌ സര്‍ക്കാര്‍ കമ്മിറ്റിയോടുപോലും ആലോചിക്കാതെയാണ്‌ മരത്തെ വെട്ടിവീഴ്ത്താന്‍ ചിലര്‍ രംഗത്തെത്തിയതെന്ന്‌ സുഗതകുമാരി പറഞ്ഞു. 32 വര്‍ഷമായി ടീച്ചറിന്റെ ജോലി ഇത് തന്നെയാണെന്നും ഒരു വിഡ്ഡിയായതു കൊണ്ടാണിങ്ങനെയെന്നും സുഗതകുമാരി രോഷത്തോടെ മരം വെട്ടുകാരോട് പ്രതികരിച്ചു.

ഫുട്‌പാത്ത്‌ നിര്‍മ്മിച്ചുവരുമ്പോള്‍ ഈ മരം റോഡിനകത്തു വരുമെന്നതുകൊണ്ടാണ്‌ മുറിക്കാന്‍ തീരുമാനിച്ചതെന്ന്‌ റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌ അധികൃതര്‍ പറഞ്ഞു.

മുക്കാലും മുറിച്ചുനീക്കിയ മരത്തെ ഇനി ഇങ്ങനെ നിറുത്തുന്നത്‌ അപകടത്തിന്‌ വഴിയൊരുക്കുമെന്നുകണ്ട്‌ മരം തിങ്കളാഴ്ച തന്നെ മുറിച്ചുനീക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ്‌ മണിക്ക്‌ മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വനം വകുപ്പിന്റെ അനുമതിയോടെ ആല്‍മരം മുറിച്ചുനീക്കാന്‍ തീരുമാനിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :