കൊച്ചി|
Joys Joy|
Last Modified ഞായര്‍, 1 ഫെബ്രുവരി 2015 (13:39 IST)
കൊച്ചിയില്‍ മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്താരാഷ്‌ട്ര ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
മയക്കുമരുന്ന് മാഫിയക്ക് കേരളത്തിലും വേരുകളുണ്ട്. ഇതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ എത്ര ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ശക്തമായ നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, സ്മോക്കേഴ്സ് പാര്‍ട്ടി സംബന്ധിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇതിനായി ബ്ലസിയുടെ ഫ്ലാറ്റില്‍ ആരൊക്കെ വന്നിരുന്നു എന്നത് സംബന്ധിച്ച് അറിയുന്നതിനായി ഫ്ലാറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കും.
ഇതിനിടെ, പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി ഷൈന്‍ ടോം ചാക്കോയെ സഹസംവിധായിക ആയ ബ്ലസി ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിവരം.