ആദായ നികുതി വകുപ്പിന്‍റെ നടപടി നേരിടുന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും രക്ഷിക്കാനോ സഹായിക്കാനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആദായ നികുതി ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ഗണേഷ് വ്യക്തമാക്കി.
മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും അടുത്ത സുഹൃത്തായ ഗണേഷ് കുമാര്‍ ഈ നടപടിയില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍താരങ്ങളുടെ വീടുകളിലും ഓഫീസുകളിലും നടത്തുന്ന ആദായ നികുതി പരിശോധനയില്‍ ഇടപെടില്ലെന്ന് ഗണേഷ് വ്യക്തമാക്കി.
മന്ത്രിതലത്തിലുളള നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ രാജാക്കന്‍മാരല്ലെന്ന ഓര്‍മ ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ആദിവാസികളെ ചൂഷണം ചെയ്യുന്ന തീവ്രവാദ സംഘടനകള്‍ സംസ്ഥാനത്ത് വളര്‍ന്നു വരുന്നതിന്‍റെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ ജാഗ്രത പാലിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.