മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്ന് കെ ബി ഗണേശ്കുമാര്‍. ഇത്തരം ഒരു ആവശ്യത്തിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നും ഗണേഷ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്(ബി) മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച നടന്ന യുഡിഎഫ് യോഗത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള അറിയിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഗണേശ്കുമാര്‍ ഇങ്ങനെ പ്രതികരിച്ചത്.
ഗണേശിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് യു ഡി എഫ് നേതൃയോഗത്തില്‍ പിള്ളയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയാണ് തീരുമാനം കൈക്കൊള്ളുക.