മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു

കൊച്ചി| WEBDUNIA|
ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, ധനകാര്യ മന്ത്രി തോമസ് ഐസക്ക്, റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി അനുമതി നല്‍കി.

ഇവര്‍ പ്രതികളായുള്ള 19 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

നേരത്തെ വിവിധ മജിസ്‌ട്രേറ്റ് കോടതികള്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച 19 ഹര്‍ജികളിലാ‍ണ് ജസ്‌റ്റിസ് എം ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്.

കേസ്‌ പിന്‍വലിക്കുമ്പോള്‍ പൊതുതാത്പര്യം കൂടി കണക്കിലെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :