മന്ത്രി ജയലക്ഷ്മിക്കെതിരെ വ്യാജ വിവാഹ വാര്‍ത്ത, ഭീഷണി ഫോണ്‍കോള്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിക്കെതിരേ വ്യാജ വിവാഹവാര്‍ത്ത. വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ മന്ത്രിഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം മന്ത്രി പരാതി പിന്‍‌വലിച്ചില്ലെങ്കില്‍ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും എന്ന് കാണിച്ച് ഒരാള്‍ ഫോണില്‍ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.

മന്ത്രിയുടെ പരാതിയെ തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റുകള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പരാതി പിന്‍‌വലിക്കണമെന്ന ഭീഷണിയുമായി ഇംഗ്ലണ്ടില്‍ നിന്ന് ഫോണ്‍കോള്‍ വന്നത് എന്നാണ് റിപ്പോര്‍ട്ട്.

മന്ത്രി ജയലക്ഷ്മി വിവാഹിതയാവാന്‍ പോവുകയാണെന്നും സെക്രട്ടേറിയറ്റ് ജീവനക്കാരനും സ്വന്തം പാര്‍ട്ടിക്കാരനുമാണ് വരന്‍ എന്നുമുള്ള വാര്‍ത്തയാണ് പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരാതി പിന്‍‌വലിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരമായിരിക്കും വ്യാജവാര്‍ത്ത, ഭീഷണി സംഭവങ്ങളില്‍ കേസെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :