മനോരമയ്ക്കെതിരെ വി എസ് ആഞ്ഞടിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 13 ജനുവരി 2012 (18:05 IST)
തനിക്കെതിരായ വിജിലന്‍സ് കേസിനേക്കുറിച്ച് പ്രതികരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന്‍ മലയാള മനോരമയ്ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. തനിക്കെതിരെ നടത്തിയത് യു ഡി എഫും മനോരമയും ചേര്‍ന്നാണെന്ന് വി എസ് ആരോപിച്ചു.

ഈ ആരോപണം കുത്തിപ്പൊക്കിയത് മനോരമയാണെന്ന് അദ്ദേഹംപറഞ്ഞു. തനിക്കെതിരെ കേസെടുക്കുമെന്ന വാര്‍ത്തയും ആഴ്ചകള്‍ക്ക് മുമ്പേ തന്നെ മനോരമയില്‍ വന്നിരുന്നു. കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപ്പിള്ള, ഗണേശ്കുമാര്‍ എന്നിവരും തനിക്കേതിരെ കേസെടുക്കുമെന്ന് പറഞ്ഞ് നടന്നു.

മലപ്പുറം പന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ എഴുന്നൂറ് ഏക്കറിലധികം ഭൂമി ഉള്‍പ്പെട്ട തയ്യില്‍ കുടുംബത്തിലെ ഉന്നതര്‍ കൈവശം വെച്ചിരിക്കുന്നതിനെതിരെ താനും പ്രതികരിച്ചിരുന്നു എന്നും വി എസ് പറഞ്ഞു. കള്ളക്കേസ് ഉണ്ടാ‍ക്കിയാല്‍ താന്‍ അടങ്ങിക്കൊള്ളും എന്നാണ് മനോരമ കരുതിയത്. എന്നാല്‍ തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :