കൊച്ചി|
WEBDUNIA|
Last Modified ശനി, 19 ജനുവരി 2013 (11:31 IST)
PRO
PRO
നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്തിന് ശ്രമിച്ച കേസില്‍ പ്രതിയായ വൈദികന്‍ കീഴടങ്ങി. കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് ഡയറക്ടറുമായ ഫാ ജെയ്‌സണ്‍ കൊള്ളന്നൂരാണ് കേസന്വേഷിക്കുന്ന ഡി സി ആര്‍ ബി ഡി വൈ എസ് പിക്കു മുന്നില്‍ കീഴടങ്ങിയത്. കൂട്ടു പ്രതികളായ രാജു തോമസ്, ടിറ്റു തോമസ്, ജോമോന്‍ തോമസ് എന്നിവരും കീഴടങ്ങിയിട്ടുണ്ട്.
ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവില്‍ 42 പേരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. 38 പേരില്‍ നിന്നായി 1.55 ലക്ഷം വീതം വാങ്ങിയായിരുന്നു പ്രതികള്‍ മനുഷ്യക്കടത്തിന് ശ്രമിച്ചത് എന്നാണ് ആരോപണം. അതേസമയം, പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് വാങ്ങിയ തുകയിലേറെയും തിരിച്ചു നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫാ ജെയ്‌സണ്‍ കൊള്ളന്നുരിനെ രണ്ട് പദവികളില്‍ നിന്നും സഭ നീക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ കെ സി ബി സി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് രൂപതയില്‍പെട്ട ആളാണ് ഫാ ജെയ്‌സണ്‍.
ഫാ ജെയ്‌സണ്‍ കൊള്ളൂക്കാരന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും പത്തൊന്‍പതാം തീയതിക്കു മുന്‍പ് അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാനാണ് കോടതി നിര്‍ദേശിച്ചത്. ഇതു പ്രകാരമാണ് ശനിയാഴ്ച രാവിലെ 10 മണിക്ക് മറ്റു മൂന്നു പ്രതികള്‍ക്കൊപ്പം കീഴടങ്ങിയത്. കേസിലെ രണ്ടു പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.