മദ്യവില്‍പ്പന: സീരിയല്‍ നടി അറസ്റ്റില്‍

കാട്ടാക്കട| WEBDUNIA|
PRO
വീട്ടില്‍ വച്ച് അനധികൃതമായി വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് സീരിയല്‍ നടി പിടിയിലായി. കാട്ടാക്കട എക്സൈസ് വകുപ്പ് അധികൃതരാണു ഇവരെ പിടികൂടിയത്.

ചില അപ്രധാന ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്ന കൊല്ലകോണം കൊടുവാച്ചി തലയ്ക്കല്‍ വീട്ടില്‍ നളിനി എന്ന 56 കാരിയാണു അധികൃതരുടെ പിടിയിലായത്.

ഏറെ നാളുകളായി ഇവരുടെ വീട്ടില്‍ അനധികൃത മദ്യ വില്‍പ്പന നടക്കുന്നതായി പരാതി ഉണ്ടായതിനെ തുടര്‍ന്നാണ്‌ വീട്ടില്‍ പരിശോധന നടത്തുകയും ഒന്നര ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുക്കുകയും ചെയ്തത്. അറസ്റ്റിലായ പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരക്കിയതിനെ തുടര്‍ന്ന് കോടതി റിമാന്‍ഡു ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :