മദനിയെ ആശുപത്രിയിലേക്ക് മാറ്റാം; ഭാര്യയെയും മകനെയും കൂടെ നിര്‍ത്താം
ബാംഗ്ലൂര്‍|
WEBDUNIA|
Last Modified ശനി, 5 ജനുവരി 2013 (15:37 IST)
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുന്ന വിചാരണക്കോടതിയുടേതാണ് ഉത്തരവ്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് കോടതി ഉത്തരവിട്ടത്.
വിദഗ്ധ ചികിത്സ ലഭ്യമാക്കാത്തതിനെത്തുടര്‍ന്ന് തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടിയാണ് മദനി കോടതിയെ സമീപിച്ചത്. രണ്ട് ബന്ധുക്കളെ ചികിത്സ സമയത്ത് കൂടെ നിര്‍ത്താന്‍ അനിവദിക്കണമെന്നും മദനി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ച കോടതി ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താനും അനുമതി നല്‍കി. തിങ്കളാഴ്ചയോടെ മദനിയെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. സൗഖ്യ ഹോളിസ്റ്റിക് ആന്റ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററിലാണ് മദനിക്ക് ചികിത്സ നല്‍കുന്നത്.
മദനിയുടെ കാഴ്ച പൂര്‍ണമായി മങ്ങിയെന്നും വീല്‍ചെയറിനെ പൂര്‍ണമായി ആശ്രയിച്ചാണു നീങ്ങുന്നതെന്നും ഹൃദ്രോഗബാധിതനാണെന്നും അതിനാല്‍ സഹായി അത്യാവശ്യമാണെന്നും മദനിക്ക് വേണ്ടി ഹാജരായ അഡ്വ പി ഉസ്മാന്‍ കഴിഞ്ഞദിവസം കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ സഹായിയെ അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.