മണിയുടെ ഹര്‍ജി: ഹൈക്കോടതിയുടേത് ശരിയായ നിലപാടെന്ന് വി എസ്‌

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സി പി എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതിയുടെ നടപടി നിയമവ്യവസ്ഥയെ പരിരക്ഷിക്കാനുള്ള നടപടിയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. മണിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു. അത്‌ കോടതി ശരിവച്ചെന്നും വി എസ് ചൂണ്ടിക്കാട്ടി.

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലും പാര്‍ട്ടിയെ ആക്ഷേപിക്കുന്നതിന്‌ മണിയുടെ പ്രസംഗം കാരണായെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ്‌ സര്‍ക്കാരിന്റെ തെറ്റായ നിലപാടുകളാണ്‌ എന്‍ എസ്‌ എസും എസ്‌ എന്‍ ഡി പിയും യോജിക്കുന്നതിന്‌ ഇടയാക്കിയതെന്നും വി എസ്‌ പറഞ്ഞു.

മണിയുടെ പ്രസ്താവന മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിയോഗികളെ വകവരുത്തുമെന്ന പ്രസംഗം ജനാധിപത്യധ്വംസനവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്‌. ഒരു രാഷ്‌ട്രീയക്കാരനും നിയമത്തിന്‌ അതീതനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :