മഞ്ജു വാര്യർക്കെതിരെ രമ്യ നമ്പീശൻ!

മഞ്ജു പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായം: രമ്യ

aparna| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2017 (13:56 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന്റെ രാമലീലയെ പിന്തുണച്ച മഞ്ജു വാര്യർക്കെതിരെ നടി രമ്യ നമ്പീശൻ. രാമലീല കാണണമെന്ന മഞ്ജുവിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും വിമന്‍ ഇന്‍ കലക്ടീവിന്റേതല്ലെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.

താരസംഘടനയായ ‘അമ്മ’യില്‍ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അമ്മയ്ക്കു കത്തുനൽകിയെന്നും രമ്യ വ്യക്തമാക്കി. അമ്മയുടെ അടുത്ത യോഗത്തില്‍ കത്ത് ചർച്ചചെയ്യുമെന്നും രമ്യ അറിയിച്ചു.

നടിയെ ഉപദ്രവിച്ച കേസില്‍ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരേയും പോകും എന്നാണ് രമ്യ നമ്പീശന്‍ വ്യക്തമാക്കിയിരുന്നു. “കേസിലെ പ്രതികളെ പുറത്ത് കൊണ്ടുവരണം എന്നതു മാത്രമാണ് ഡബ്ല്യുസിസിയുടെ ആഗ്രഹം. ഈ സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇനിയാര്‍ക്കും ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തോന്നാത്ത രീതിയിലായിരിക്കണം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കേണ്ടത്. കൂടാതെ സിനിമ സെറ്റുകളില്‍ ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുകയും വേണം ” എന്നും രമ്യ പറഞ്ഞിരുന്നു.

അതേസമയം, ഡബ്യു‌സിസിയിൽ മഞ്ജു ഒറ്റയ്ക്കാകുന്നുവെന്നതിന്റെ തെളിവാണ് രമ്യയുടെ വിശദീകരണം എന്നാണ് ഉയരുന്ന ആരോപണം. ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് ദിവസള്‍ക്കു മുമ്പാണ് രാമലീല കാണണമെന്ന് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു പറഞ്ഞത്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :