വെള്ളിയാഴ്ച തിക്കിലും തിരക്കിലും പെട്ട് നൂറോളം അയ്യപ്പഭക്തര്‍ മരിക്കാനിടയായത് മകരവിളക്ക് ദിനത്തില്‍ നടക്കുന്ന മൂന്നാമത്തെ വലിയ ദുരന്തമാണ്. 1999-ല്‍ ആയിരുന്നു തൊട്ടു മുമ്പ് നടന്ന അപകടം.
1999-ല്‍ പമ്പയിലെ ഹില്‍ടോപ്പില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 52 അയ്യപ്പഭക്തരാണ് കൊല്ലപ്പെട്ടത്. അന്നും മരിച്ചവരില്‍ അധികവും അയല്‍ സംസ്ഥാനത്തു നിന്നുള്ള ഭക്തരായിരുന്നു. അന്ന് തിരക്ക് നിയന്ത്രിക്കാന്‍ കെട്ടിയിരുന്ന വടം പൊട്ടുകയും ഒരു കുന്നിന്റെ വശം ഇടിഞ്ഞതും തേങ്ങാക്കൂമ്പാരത്തിനു മുകളില്‍ കയറി നിന്ന് ജ്യോതി ദര്‍ശിച്ചവര്‍ തെന്നി വീണതും തിക്കിനും തിരക്കിനും കാരണമായി.
1952 ജനുവരി 14 മകരവിളക്ക് ദിനത്തില്‍ സന്നിധാനത്ത് വെടിപ്പുരയ്ക്ക് തീപിടിച്ചതാണ് ഇത്തരത്തിലുള്ള ആദ്യത്തെ ദുരന്തം. പടക്കം പൊട്ടിയ തീപ്പൊരി പാറിവീണ് വെടിപ്പുര കത്തുകയായിരുന്നു. അപകടത്തില്‍ 64 പേരാണ് മരിച്ചത്.