ഭൂമിദാനം: ആരോപണം തെളിയിച്ചാല്‍ രാജിവെയ്ക്കുമെന്ന് വി സി
കോഴിക്കോട്|
WEBDUNIA|
PRO
PRO
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂമികൈമാറ്റം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണം സത്യമാണെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കുമെന്ന് വി സി ഡോ എം അബ്ദുള്‍ സലാം. സര്‍വകലാശാലയുടെ ഭൂമി പതിച്ചു നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടില്ലെന്നും അബ്ദുള്‍ സലാം പറഞ്ഞു.
ഭൂമിദാനം സംബന്ധിച്ച് സിന്‍ഡിക്കേറ്റിലെ അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാനുള്ള തീരുമാനം യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ചൊവ്വാഴ്ചയാണ് റദ്ദാക്കിയത്.
ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എജുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മന്ത്രി മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് 25 ഏക്കര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ കെ കുഞ്ഞാലി മാനേജിംഗ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെ ഭൂമി കൈമാറാനായിരുന്നു സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്.