ഭൂഗര്‍ഭജല നിയമം ഭേദഗതി ചെയ്യും: പ്രേമചന്ദ്രന്‍

തിരുവനന്തപുരം| WEBDUNIA|
ജല ചൂ‍ഷണം തടയാന്‍ ഭൂഗര്‍ഭജലനിയന്ത്രണ നിയമം ഭേദഗതി ചെയ്യുമെന്ന് ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂജല പരിപോഷണം, മഴവെള്ള സംഭരണം എന്നിവയ്ക്കായി ജനകീയ കര്‍മ്മ പരിപാടി നടപ്പിലാക്കും. ജലനിധി പദ്ധതി 400 ഗ്രാമപഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂഗര്‍ഭ ജലചൂഷണം തടയാനും, സ്വകാര്യ വ്യക്തികളുടെ ജലചൂഷണം തടയാനുമായി നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്തെ കാലപ്പഴക്കംചെന്ന ജലവിതരണ പൈപ്പുകള്‍ ഘട്ടം ഘട്ടമായി നവീകരിക്കും. മുഴുവന്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ കോളനികളിലും കുടിവെള്ളമെത്തിക്കാന്‍ പുതിയ പദ്ധതി രൂപികരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈത്തറി മേഖലയിലെ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്‌ടെന്ന്‌ വ്യവസായ മന്ത്രി എളമരം കരീം നിയമസഭയെ അറിയിച്ചു. ഹാന്‍വീവിനെ സാമ്പത്തിക ബാധ്യതയില്‍ നിന്നൊഴിവാക്കാനുള്ള പദ്ധതികള്‍ പരിഗണനയിലുണ്‌ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :