ഭാഷ ആശയവിനിമയത്തിനാണ്, സുരേന്ദ്രന് പിന്തുണയുമായി റിമ കല്ലിങ്കല്‍

Rima Kallingal, Muralidharan, Surendran, Modi, Ashiq Abu, റിമ കല്ലിങ്കല്‍, സുരേന്ദ്രന്‍, മുരളീധരന്‍, മോഡി, ആഷിക് അബു
Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2015 (19:47 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ പിഴവുസംഭവിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പിന്തുണയുമായി നടി റിമാ കല്ലിങ്കല്‍. ഭാഷ ആശയ വിനിമയത്തിനുള്ളതാണെന്നും സുരേന്ദ്രന് സംഭവിച്ച പിഴവ് ആഘോഷിക്കുന്നതിലൂടെ മലയാളികള്‍ അവരുടെ സ്വഭാവ വൈചിത്ര്യമാണ് പുറത്തുകാണിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ റിമ വിമര്‍ശിച്ചു.

ആശയവിനിമയത്തിനുള്ളതാണ് ഭാഷ. ഒരു വ്യക്തി എന്താണെന്ന് കാണിച്ചുതരുന്നത് അയാള്‍ ഭാഷ കൈകാര്യം ചെയ്യുന്നതിലെ കഴിവും കഴിവില്ലായ്മയുമല്ല. ശ്രീമതി ടീച്ചര്‍ക്കും കെ സുരേന്ദ്രനുമൊക്കെ സംഭവിച്ച കാര്യങ്ങള്‍ ആഘോഷിക്കുന്നതിലൂടെ മലയാളികളുടെ സ്വഭാവ വൈചിത്രമാണ് പുറത്തുവരുന്നത്. നമ്മുടെ ലക്‍ഷ്യബോധത്തെ ഇല്ലായ്മ ചെയ്യുക എന്നതിന് മാത്രമാണ് ഇത്തരം പരിഹാസവും ചെളിവാരിയെറിയലും ഉപകാരപ്പെടുക - റിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ കെ സുരേന്ദ്രന് പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് സുരേന്ദ്രനുപകരം സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനാണ് പരിഭാഷപ്പെടുത്തിയത്. പ്രസംഗത്തില്‍ സംഭവിച്ച പിഴവ് മറ്റ് നേതാക്കള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സുരേന്ദ്രന്‍ പിന്‍‌മാറുകയായിരുന്നു.

പ്രസംഗം തനിക്ക് കൃത്യമായി കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് സുരേന്ദ്രന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. അപ്പോള്‍ മറ്റാരെങ്കിലും പരിഭാഷ ഏറ്റെടുക്കാന്‍ മോഡി തന്നെയാണ് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് വി മുരളീധരന്‍ ആ ചുമതല ഏറ്റെടുക്കുകയായിരുന്നു. അത്രയും സമയം പ്രധാനമന്ത്രിയുടെ പ്രസംഗം മുടങ്ങി.

താന്‍ കേരളത്തിലേക്ക് വരാന്‍ വൈകിയതിന് മാപ്പ് ചോദിക്കുന്നു എന്നാണ് മോഡി ഹിന്ദിയില്‍ പറഞ്ഞത്. എന്നാല്‍ ആ ഭാഗം സുരേന്ദ്രന്‍റെ പരിഭാഷയില്‍ ഉണ്ടായിരുന്നില്ല. ‘കേരളത്തിലെത്താനായതില്‍ വലിയ സന്തോഷമുണ്ട്’ എന്നാണ് സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയത്.

മാത്രമല്ല, ശബരിമല സന്ദര്‍ശനത്തോടെ സന്ദര്‍ശനം ആരംഭിക്കാന്‍ ആലോചിച്ചിരുന്നു എന്ന ഭാഗവും സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയില്ല. കേരളത്തില്‍ വലിയ മാറ്റം നടക്കുമ്പോള്‍ ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ മൊഴിമാറ്റം നടത്തിയത്. ഈ പിഴവ് മറ്റ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് തനിക്ക് കേള്‍ക്കുന്നില്ല എന്ന് പ്രധാനമന്ത്രിയോടുപറഞ്ഞ് സുരേന്ദ്രന്‍ പിന്‍‌മാറിയത്.

ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായി മാറി. കെ സുരേന്ദ്രനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളുടെ പ്രവാഹമായിരുന്നു. ഇതിനെതിരെയാണ് റിമ കല്ലിങ്കല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...