തൊടുപുഴ|
AISWARYA|
Last Updated:
ബുധന്‍, 31 മെയ് 2017 (14:41 IST)
തൊടുപുഴയില്‍ നിന്ന് കാണാതായ വീട്ടമ്മയേയും രണ്ട് കുട്ടികളെയും ആന്ധ്രയില്‍ കണ്ടെത്തി. തന്റെ ഭാര്യയെയും മക്കളെയും കാണുന്നില്ലെന്ന് കാണിച്ച് വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ ആയിരുന്നുവെന്ന് മനസിലായത്.
ഏപ്രില്‍ 28 ന് ആയിരുന്നു തൊടുപഴയിലെ വണ്ണപ്പുറത്ത് നിന്ന് യുവതിയെ കാണാതായത്. കൂടെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. വീട്ടമ്മ കാമുകനൊപ്പമാണ് നാടുവിട്ടതെന്ന സൂചന ആദ്യമേ ലഭിച്ചിരുന്നു. തൊടുപുഴയില്‍ ആയിരുന്നു യുവതി ജോലി ചെയ്തിരുന്നത്. അവിടെ വച്ചാണ് കൊല്ലം സ്വദേശിയെ പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയമായി വളരുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പല വഴിയില്‍ പൊലീസ് വീട്ടമ്മയ്ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിയിട്ടും രക്ഷയുണ്ടായിരുന്നില്ല. ഒടുവില്‍ എടിഎം കാര്‍ഡിന്റെ ഉപയോഗമാണ് സ്ഥലം കണ്ടെത്താന്‍ സഹായിച്ചത്. വിവിധ സ്ഥലങ്ങളില്‍ വച്ച് എംടിഎം കാര്‍ഡ് ഉപയോഗിച്ചതിന്റെ വിവരങ്ങള്‍ ശേഖരിച്ച്
അവസാനം അവര്‍
ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ കാമുകന്റെ കൂടെ ഉണ്ട് എന്ന് കണ്ടെത്തി. എന്നാല്‍ തനിക്ക് ഭര്‍ത്താവിന്റെ കൂടെ പോകാന്‍ താല്പര്യം ഇല്ലെന്നും കാമുകന്റെ കൂടെയാണ് ജീവിക്കേണ്ടതെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് പൊലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു. എന്നാല്‍ കുട്ടികളെ പിതാവിന്റെ കൂടെയും വിട്ടു.