ഭരതക്കോണ്‍ നിലവറ തുറക്കരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ഭരതക്കോണ്‍ നിലവറ’ എന്ന് അറിയപ്പെടുന്ന ‘ബി’ നിലവറ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുറക്കരുത് എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ക്ഷേത്രത്തിലെ അഞ്ച് നിലവറകളില്‍ കണ്ടെത്തിയ അമൂല്യ സ്വത്ത് ശേഖരത്തിന്റെ പരിപാലനം സംബന്ധിച്ച് രാജകുടുംബവും സര്‍ക്കാരും നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തരവ് വരും വരെ നിത്യോപയോഗ സാധനങ്ങള്‍ മാത്രം സൂക്ഷിക്കുന്ന നിലവറ തുറന്നാല്‍ മതിയെന്നാണ് കോടതി നിര്‍ദ്ദേശം. അടുത്ത വ്യാഴാഴ്ചയാണ് കോടതി കേസ് പരിഗണിക്കുന്നത്.

ക്ഷേത്രത്തിലെ ആറ് നിലവറകളില്‍ അഞ്ചെണ്ണവും സുപ്രീംകോടതി നിയോഗിച്ച സമിതി തുറന്നു പരിശോധിച്ചിരുന്നു. ഇവയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന അമൂല്യ സ്വത്തുക്കള്‍ കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വ്യാഴാഴ്ച അവതരിപ്പിച്ച ബജറ്റില്‍ ഒരു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :