ഭരണം മാറുമ്പോള്‍ പൊലീസ് നിറം മാറുന്നു: എഡിജിപി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുന്നൂറിലേറെ ക്രിമിനലുകള്‍ പൊലീസ് സേനയില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന് എ ഡി ജി പി അലക്സാണ്ടര്‍ ജേക്കബ്. ഭരണം മാറുമ്പോള്‍ പൊലീസിന്റെ നിറം മാറുന്നത് സേനയെ രാഷ്ട്രീയവത്ക്കരണത്തിലേക്കാണ് നയിക്കുന്നതെന്നും എ ഡി ജി പി അഭിപ്രായപ്പെട്ടു.

മുപ്പത്ത് വര്‍ഷക്കാലമായി ഒരേ ജില്ലയില്‍ തുടരുന്നവര്‍ ഇപ്പോഴുമുണ്ട്‌. ഇവരുടെ പെട്ടിയില്‍ ഖദറും ചുവപ്പും ഉണ്ടാവും. ഭരണം മാറുന്നതിനനുസരിച്ച്‌ ഇവര്‍ ഉടുപ്പുകളും മാറ്റും- എ ഡി ജി പി പറഞ്ഞു. രണ്ടു വര്‍ഷം ഒരു സ്ഥലത്ത്‌ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥനെ അനുവദിക്കണം. മൂന്നാം വര്‍ഷം നിര്‍ബന്ധമായും മാറ്റിയിരിക്കണം. ഇല്ലെങ്കില്‍ തായ്‌വേരിറങ്ങി കുഴപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

1973 മുതലാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സേനയില്‍ പ്രവേശനം നേടാന്‍ ആരംഭിച്ചതെണെന്നും മന്ത്രിമാരുടെ ബന്ധുക്കള്‍ക്കായിരുന്നു നിയമനമെന്നും എ ഡി ജി പി വിശദീകരിച്ചു. അസഭ്യം പറയാത്തവന്‍ പൊലീസുകാരനാവില്ല എന്ന മനോഭാവമാണ് ആദ്യം മാറ്റേണ്ടത്. മാലാഖമാര്‍ പൊലീസില്‍ എത്തിയാലും കുറച്ചു കഴിയുമ്പോള്‍ അവര്‍ ക്രിമിനലായി മാറുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും എ ഡി ജി പി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :