തിരുവനന്തപുരം|
aparna|
Last Modified വ്യാഴം, 17 ഓഗസ്റ്റ് 2017 (07:48 IST)
തിരുവനന്തപുരത്തെ ബ്ലൂവെയില്‍ ആത്മഹത്യയില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിക്കും ആഭ്യന്തര ഐടി സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. മനോജിന്റെ മരണം ബ്ലുവെയില്‍ ഗെയിമിനെ തുടര്‍ന്നാണെന്ന് അവന്റെ അമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊലയാളി ഗെയിമായ ബ്ലൂവെയിലിനെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാറും വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമുകള്‍ വച്ചുപൊറുപ്പിക്കില്ല. ഐടി മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.
അതേസമയം, കേരളത്തില്‍ ബ്ലുവെയില്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മനോജിന്റേത് ബ്ലൂവെയില്‍ ആത്മഹത്യ തന്നെയാണോന്ന് പരിശോധിക്കുമെന്നും ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. കേരളത്തില്‍ ആരും ബ്ലുവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.