ബോട്ടപകടം: രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി മഴയും

തേക്കടി| WEBDUNIA|
തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. എന്നാല്‍ ഇടയ്‌ക്കെത്തിയിരിക്കുന്ന മഴ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുകയാണ്.

നാവികസേനയുടെ ഹെലികോപ്‌റ്റര്‍ ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും സംഭവസ്ഥലത്തെത്തിയിരിക്കുന്ന വിനോദസഞ്ചാരികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരുന്നുണ്ട്.

എന്നാല്‍ ബോട്ടിന്‍റെ ഫൈബര്‍ ചില്ലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തകര്‍ത്തിരുന്നു. ഇക്കാരണത്താല്‍ നാട്ടുകാര്‍ക്ക് ബോട്ടിന്‍റെ ഉള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ബോട്ട് കരയ്‌ക്കടുപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :