ബുധനാഴ്ച ഡോക്‌ടര്‍മാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം| WEBDUNIA|
ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാ‍നത്തെ ഡോക്‌ടര്‍മാര്‍ പണി മുടക്കുന്നു. രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെയാണ് പണിമുടക്ക്.

ഐ എം എയുടെ നേതൃത്വത്തിലാണു പണിമുടക്ക്‌ നടക്കുക. ശനിയാഴ്ച കോതമംഗലം മാര്‍ ബേസില്‍ ആശുപത്രിയില്‍ ഡോക്‌ടറെ ഒരു സംഘം ആളുകള്‍ കൈയേറ്റം ചെയ്തിരുന്നു.

ഇതില്‍ കൂടി പ്രതിഷേധിച്ചാണ് ബുധനാഴ്ച പണിമുടക്ക് നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :