മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെതിരെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് ജനതാദള്‍(യു) ആവശ്യപ്പെട്ടതിനാലാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ബി ജെ പിക്ക് ഒരു പാര്‍ട്ടിയുമായും രഹസ്യബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില്‍ ബി ജെ പിയുടെ സഖ്യകക്ഷിയായ ജനതാദള്‍(യു) പറഞ്ഞതിനാലാണ് മലമ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. ബി ജെ പിക്ക് കോണ്‍ഗ്രസും സി പി എമ്മും ഒരുപോലെ എതിരാളികളാണ്. എല്‍ ഡി എഫിലെ പ്രമുഖര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസാണ് സി പി എമ്മിനെ സഹായിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
മലമ്പുഴയില്‍ സി പി എമ്മും ബി ജെ പിയും ഒത്തുകളിക്കുകയാണെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.