തൃശൂര്‍|
BIJU|
Last Modified ശനി, 24 ജൂണ്‍ 2017 (19:38 IST)
ബിജെപി നേതൃത്വം കള്ളനോട്ടുക്കാര്‍ക്കൊപ്പമാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളനോട്ടടിക്കാരായ ആര്‍എസ്എസ് - ബിജെപി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുന്നതിനും ഇതിന്‍റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
ബിജെപി പ്രവര്‍ത്തകന്‍ കള്ളനോട്ട് അടിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം. ഇത് രാജ്യദ്രോഹ കുറ്റമാണ്. രാജ്യാന്തരബന്ധമുള്ള സംഘം ഇതിനുപിന്നിലുണ്ട്. ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ഇവര്‍ക്കുള്ള ബന്ധം പുറത്തു വന്നിട്ടുണ്ട് - കോടിയേരി പറഞ്ഞു.
വലിയൊരു ശൃംഖല തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ - കോടിയേരി പറഞ്ഞു.
കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന ബി ജെ പിയുടെ വാദത്തിന്റെ പൊള്ളത്തരം വ്യക്തമായിരിക്കുകയാണ്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കേന്ദ്രസര്‍ക്കാരിലുള്ള അവരുടെ സ്വാധീനം അതിന് തടസ്സമായി മാറരുതെന്നും കോടിയേരി നിര്‍ദ്ദേശിച്ചു.