ബിജു രാധാകൃഷ്ണനുമായി ഒമ്പത് മാസത്തെ പരിചയം മാത്രമെന്ന് ശാലു മേനോന്‍
കൊല്ലം|
WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി ഒമ്പത് മാസത്തെ പരിചയം മാത്രമാണുള്ളതെന്ന് നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍. രശ്മി വധക്കേസിന്റെ വിചാരണ നടക്കുന്ന കൊല്ലം സെഷന്‍സ് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ശാലുമേനോന്‍ ഇക്കാര്യമറിയിച്ചത്.
ബിജു രാധാകൃഷ്ണന്‍ കൊലക്കേസ് പ്രതിയാണെന്ന് അറിയില്ലായിരുന്നു. ബിജുവിനെ കുറിച്ച് അറിഞ്ഞത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ വാര്‍ത്തകളിലൂടെയാണ്.
ടീം സോളാര്‍ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞാണ് ബിജു ആദ്യം സമീപിച്ചത്. നൃത്തം അഭ്യസിക്കാനാണ് സരിത നായര്‍ തന്റെ അടുത്ത് വന്നതെന്നും ശാലു മേനോന്‍ കോടതിയില്‍ മൊഴി നല്‍കി.