ബി ജെ പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആറു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി ജെ പി പ്രഖ്യാപിച്ചു.

ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭന്‍ പാലക്കാട്ടും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കാസര്‍കോട്ടും മത്സരിക്കും.

കേരളത്തിലെ ആറ്‌ സീറ്റുകളിലേതുള്‍പ്പടെ 18 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് ബി ജെ പി പ്രഖ്യാപിച്ചത്.

കെ പി ശ്രീശന്‍(വടകര)‍, കെ ജയചന്ദ്രന്‍ മാസ്റ്റര്‍(പൊന്നാനി), വി മുരളീധരന്‍ (കോഴിക്കോട് ), എ എന്‍ രാധാകൃഷ്ണന്‍ ‍(എറണാകുളം ) എന്നിവരാണ് കേരളത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :