കണ്ണൂര്‍ മട്ടന്നൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു. മട്ടന്നൂര്‍ കളാന്തോട് സ്വദേശി സജിത് (29) ആണ് മരിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മട്ടന്നൂര്‍ നഗരസഭയിലും, കീഴൂര്‍, ചാവശ്ശേരി, തില്ലങ്കേരി പഞ്ചായത്തുകളിലുമാണ് ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ആക്രമണം. സി പി എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു.
ഒരു വിവാഹ ചടങ്ങില്‍ സംബന്ധിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സജിത്തിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പുതിയവീട്ടില്‍ ബിജുവിന് അക്രമത്തില്‍ പരിക്കേറ്റു. ഇയാള്‍ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.