ബാലകൃഷ്ണപിള്ളയ്ക്ക് ഉടന്‍ പരോള്‍ ലഭിക്കില്ല

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 19 മാര്‍ച്ച് 2011 (19:00 IST)
PRO
PRO
ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഉടന്‍ പരോള്‍ ലഭിക്കില്ല. ജയില്‍ എഡിജിപി പങ്കെടുത്ത യോഗത്തിലാണ് ബാലകൃഷ്ണപിള്ളയ്ക്ക് ഉടന്‍ പരോള്‍ അനുവദിക്കേണ്ടെന്ന തീരുമാനമുണ്ടായത്.

പരോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനും യോഗം തീരുമാനിച്ചു. അതിനാല്‍ പരോള്‍ സംബന്ധിച്ച് തിങ്കളാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമുണ്ടാകു.

ഭാര്യ വത്സലയ്ക്ക് സുഖമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബാലകൃഷ്ണപിള്ള പരോള്‍ അപേക്ഷ സമര്‍പ്പിച്ചത്. പത്തു ദിവസത്തേയ്ക്ക് പരോള്‍ അനുവദിച്ചേക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :