കോടതിവിധിയെ തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള ജനവിധി തേടുന്നു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ നിന്ന് പിള്ള മത്സരിക്കും.
പിള്ളയുടെ മകന്‍ കെ ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയാകും.
ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവ് അനുഭവിക്കുന്ന ബാലകൃഷ്ണപിള്ളയ്ക്ക് മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പിച്ചാല്‍ മാത്രമായിരിക്കും മറ്റൊരു സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. അതിനാല്‍ പിള്ളയ്ക്ക് ഡമ്മിസ്ഥാനാര്‍ഥിയായി എം എന്‍ മുരളി പത്രിക സമര്‍പ്പിക്കും.
ഇതിനിടെ, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാവ് ടി എം ജേക്കബ് പിറവത്തും, ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അങ്കമാലിയിലും എന്‍ വിനീഷ് തരൂരും ജനവിധി തേടും.