aparna|
Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (12:09 IST)
ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് രണ്ടാഴ്ചക്കുള്ളില്‍ ഹാജരാക്കണമെന്നും ഇല്ലാത്തപക്ഷം കേസ് തീര്‍പ്പാക്കുമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
തുടരന്വേഷണം എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നും അന്തിമറിപ്പോര്‍ട്ട് പതിനഞ്ചു ദിവസത്തിനകം നല്‍കണമെന്നും കേസ് തുടരണമെങ്കില്‍ കൃത്യമായ കാര്യകാരണങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎം മാണി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുളള ഹര്‍ജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു. ഫോണ്‍ സംഭാഷണവും അതില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയും അടക്കമുളള തെളിവുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നത്.