ബസ് ചാര്‍ജ് കുറച്ചു

പുതിയ നിരക്കുകള്‍ അടുത്ത ആഴ്ച പ്രാബല്യത്തില്‍

PROPRO
ബസ് ചാര്‍ജ് കുറയ്ക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം ചാര്‍ജ് മൂന്നര രൂപയാക്കി കുറച്ചു. പുതിയ നിരക്കുകള്‍ അടുത്ത ആഴ്ച പ്രാബല്യത്തില്‍ വരും. ഓട്ടോ, ടാക്‌സി നിരക്കുകളും കുറച്ചേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഫാസ്റ്റ് പാസഞ്ചറിന് മിനിമം ചാര്‍ജ് അഞ്ചു രൂപയില്‍നിന്നു നാലര രൂപയും സൂപ്പര്‍ ഫാസ്റ്റിന് 10 രൂപയില്‍ നിന്ന് എട്ടു രൂപയും സൂപ്പര്‍ എക്സ്‌പ്രസിന് 15 രൂപയില്‍നിന്ന് 10 രൂപയുമാക്കി.

രാവിലെ ഗതാഗത വകുപ്പ് മന്ത്രി മാത്യു ടി തോമസ് ചാര്‍ജ് കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച്‌ ബസ്‌ ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. യാത്രാക്കൂലി കുറയ്ക്കാനാവില്ലെന്ന ബസുടമകളുടെ ശക്തമായ നിലപാട് മറികടന്നുകൊണ്ടാണ്
തിരുവനന്തപുരം| WEBDUNIA|
ഗതാഗതമന്ത്രി ഇപ്പോള്‍ ബസ് ചാര്‍ജ് കുറച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :