ബജറ്റ് സമ്മേളനം നാളെ മുതല്‍

തിരുവനന്തപുരം| WEBDUNIA|
PRO
പതിമൂന്നാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും. തന്റെ തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് പതിനൊന്നാമത്തെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ മൂന്നാമത്തെയും ബജറ്റ് ധനമന്ത്രി കെ എം മാണി രാവിലെ ഒന്‍പതിനു അവതരിപ്പിക്കും.

ഏപ്രില്‍ 15വരെ നീളുന്ന എട്ടാം ബജറ്റ് സമ്മേളനത്തില്‍ പതിനാറു ദിവസമാണ് സഭ ചേരുക. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വിളിച്ചുചേര്‍ത്ത വിവിധ കക്ഷി നേതാക്കളുടെ യോഗം വ്യാ‍ഴാഴ്ച രാവിലെ 11ന് ഉണ്ടാകും.

18, 19, 20 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച. വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും 21നാണ്. അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതിക്കുള്ള പ്രമേയങ്ങള്‍ 22നു പരിഗണിക്കും.

25ന് ബില്ലുകളുടെ അവതരണവും ചര്‍ച്ചയും. 26ന് ബില്ലുകളുടെ അവതരണവും 2013ലെ കേരള ധനവിനിയോഗ ബില്‍ സഭ പരിഗണിക്കും. 27 മുതല്‍ 31 വരെ സഭ ചേരില്ല. ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെയും എട്ടു മുതല്‍ പത്തുവരെയും വിവിധ ബില്ലുകള്‍ പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :