ഫീസ് കൌണ്‍സിലിംഗിന് മുമ്പ് - എം.എ ബേബി

M.A Baby
IFMWD
മെഡിക്കല്‍-എന്‍ജിനീയറിംഗ്‌ കൗണ്‍സിലിങ്ങിന്‌ മുന്‍പ്‌ സ്വാശ്രയ കോളജിലെ ഫീസ്‌ ഘടന സംബന്ധിച്ച്‌ അന്തിമ ധാരണയുണ്ടാകുമെന്ന്‌ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പറഞ്ഞു.

ഇതുസംബന്ധിച്ച്‌ മാനേജ്‌മെന്‍റുകളുമായി ആദ്യഘട്ട ചര്‍ച്ച നടന്നു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവേശന പരീക്ഷ നടക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.എ ബേബി. 272 കേന്ദ്രങ്ങളിലാണ് മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടക്കുന്നത്.

ഇന്നും നാളെയുമായി എഞ്ചിനീയറിംഗ് പരീക്ഷയും 23, 24 തീയതികളിലായി മെഡിക്കല്‍ അഗ്രിക്കല്‍ച്ചറല്‍ പരീക്ഷയും നടക്കും. ഇന്നത്തെ പരീ‍ക്ഷയില്‍ 96.3 ശതമാനം വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. കഴിഞ്ഞ വര്‍ഷം 87 ശതമാനം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.

സ്വാ‍ശ്രയ കോളജുകളിലെ ഫീസ്, പ്രവേശനം സംബന്ധിച്ച ധാരണ ഉടന്‍ ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കൌണ്‍സിലിംഗ് ഘട്ടത്തിലാണ് ഫീസ് ഘടന ആവശ്യമായി വരുന്നത്.

തിരുവനന്തപുരം | M. RAJU| Last Modified തിങ്കള്‍, 21 ഏപ്രില്‍ 2008 (15:16 IST)
കൌണ്‍സിലിംഗ് ആരംഭിക്കുന്നതിന് വളരെ മുമ്പേതന്നെ ഫീസ് സംബന്ധിച്ച് വ്യക്തമായ ധാരണ മാനേജ്‌മെന്‍റുകളുമായി ഉണ്ടാക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ശുഭ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളില്‍ പൊതു പ്രവേശന പരീക്ഷാ കമ്മിഷണറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :