aparna shaji|
Last Updated:
തിങ്കള്‍, 29 ഫെബ്രുവരി 2016 (16:53 IST)
മലയാള സിനിമയുടെ യുവതാരം ഫഹദ് ഫാസിലിനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നിർമാതാവ് അരോമ മണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
ഫഹദിനോട് കഥ പറഞ്ഞ് ഇഷ്ടപ്പെട്ടതിന് ശേഷമാണ് അദ്ദേഹം അഭിനയിക്കാൻ സമ്മതിച്ചതെന്നും അഡ്വാൻസ് ആയി 14 ലക്ഷം രൂപ വാങ്ങി ചതിക്കുകയായിരുന്നുവെന്നും കാണിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. അയ്യർ ഇൻ പാക്കിസ്ഥാൻ എന്ന സിനിമക്കുവേണ്ടിയാണ് താൻ ഫഹദിനു അഡ്വാൻസ് നൽകിയതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.