എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ വൈകിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഹിദാ കമാലിന്‍റെ തെരഞ്ഞെടുപ്പു പ്രചരണം ഉദ്‌ഘാടനം ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കേസില്‍ സി ബി ഐ പ്രോസിക്യൂഷന് അനുമതി ചോദിച്ചാല്‍ അത് കൊടുക്കേണ്‌ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്‌ട്. ആകെ നോക്കേണ്‌ടത് പ്രഥമദൃഷ്ട്യാ കേസുണ്‌ടോ എന്നാണ്. ലാവ്‌ലിന്‍ കേസ് ചീറ്റി പോകുമെന്ന് പിണറായി വിജയന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ ആ ധാരണ തെറ്റാണ്. നടപടികള്‍ വൈകിപ്പിച്ചാല്‍ യു ഡി എഫ് അനന്തര നടപടി സ്വീകരിക്കും.
പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്നതിനായി മൂന്നാഴ്ച ആയിരുന്നു അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ ആറാഴ്ച കഴിഞ്ഞിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആത്മാര്‍ത്ഥതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി കേസിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ലാവ്‌ലിന്‍ കേസ് തെളിയിക്കാന്‍ മുഖ്യമന്ത്രി തന്‍റെ അധികാരം വിനിയോഗിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.