പ്രിന്‍സിപ്പല്‍ എടുത്ത നിലപാട് തെറ്റുകാരനാക്കി: ജോസഫ്
കൊച്ചി|
WEBDUNIA|
ചോദ്യപേപ്പര്‍ വിവാദം ഉണ്ടായ സമയത്ത് പ്രിന്‍സിപ്പല്‍ എടുത്ത നിലപാടാണ് തന്നെ തെറ്റുകാരനാക്കിയതെന്ന് ആക്രമണത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ട അധ്യാപകന്‍ ടി ജെ ജോസഫ് പറഞ്ഞു. കൊച്ചിയില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തിലാണ് അധ്യാപകന്‍ ഇങ്ങനെ പറഞ്ഞത്.
പ്രിന്‍സിപ്പള്‍ എടുത്ത നിലപാടാണ് തന്നെ സമൂഹത്തിനു മുന്നില്‍ തെറ്റുകാരനാക്കിയത്. പ്രിന്‍സിപ്പല്‍ ഇക്കാര്യത്തില്‍ തന്നോട് വിശദീകരണം തേടിയില്ല. വിശദീകരണം തേടാതെയാണ് തനിക്കെതിരെ നടപടി കൈക്കൊണ്ടത്. അക്രമണം ഉണ്ടായതിനു ശേഷം കോളജിലെ കോളജിലെ സുഹൃത്തുക്കള്‍ വിളിക്കാറും വരാറുമുണ്ട്. എന്നാല്‍, പ്രിന്‍സിപ്പല്‍ ഇതുവരെ തന്നെ വന്ന് കണ്ടിട്ടില്ലെന്നും ജോസഫ് പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തിലെ തൃപ്തനാണോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് അതൊനും അറിഞ്ഞുകൂട എന്നായിരുന്നു അധ്യാപകന്‍റെ മറുപടി.
അതേസമയം, ചോദ്യപേപ്പര്‍ വിഷയം സമൂഹത്തെ കലാപ അന്തരീക്ഷത്തിലേക്ക് നീക്കുകയായിരുന്നതു കൊണ്ടാണ് അപ്പോള്‍ വേഗത്തില്‍ തന്നെ നടപടി കൈക്കൊണ്ടതെന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ന്യൂമാന്‍ കോളജ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് അനുസരിച്ച് ഉള്ളതായിരുന്നില്ല ചോദ്യപേപ്പര്‍ എന്നും സംഭവത്തില്‍ താന്‍ ദു:ഖം രേഖപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.