പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കല്ലമ്പലം| akj iyer| Last Modified ഞായര്‍, 13 ഓഗസ്റ്റ് 2017 (11:56 IST)
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരനെ പോലീസ് പിടികൂടി. കല്ലമ്പലം പുതുശേരി മുക്ക് കൈപ്പടക്കോണം കുന്നുംപുറത്ത് വീട്ടിൽ നന്ദുവാണ് കല്ലമ്പലം പോലീസ് വലയിലായത്.

കുട്ടിയെ വ്യാജപ്രേമത്തിലൂടെ വലയിലാക്കുകയും വിവാഹ വാഗ്ദാനം നൽകി നാലുവർഷങ്ങളായി ഇയാൾ പീഡിപ്പിച്ചു വരികയുമാണെന്ന് പോലീസ് പറഞ്ഞു. വർക്കല സി.ഐ രമേശ്, കല്ലമ്പലം എസ.ഐ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :