പ്രമീളയ്ക്ക് മെഡി:കോളജ് അധ്യാപകരുടെ പിന്തുണ

തിരുവനന്തപുരം| WEBDUNIA|
മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന്‍റെ വൈദ്യസംഘത്തില്‍ പോകുന്നതിനിടെ ഭക്ഷണം കിട്ടിയില്ലെന്നു പറഞ്ഞ്‌ പിണങ്ങിപ്പോയ ഡോ എസ് പ്രമീളാ ദേവിക്കു പിന്തുണയുമായി മെഡിക്കല്‍ കോളജ്‌ അധ്യാപകര്‍ രംഗത്ത്.

പ്രമീളയ്ക്കെതിരെ നടപടിയെടുത്താല്‍ പണിമുടക്ക്‌ ഉള്‍പ്പെടെയുള്ള പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് അധ്യാപകര്‍ അറിയിച്ചു. പിണങ്ങിപ്പോയ ഡോക്‌ടര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ മെഡിക്കല്‍ കോളജ്‌ അധ്യാപകര്‍ പ്രമീളയ്ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്‌.

വൈദ്യസംഘത്തില്‍ നിന്നും ഡോക്‌ടര്‍ സ്വയം പിന്മാറിയത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഉച്ചയ്ക്ക്‌ ശേഷം ഡോ കലാം ഡോക്‌ടര്‍ ഇല്ലാതെ സഞ്ചരിക്കേണ്ടിവന്നത്‌ ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക്‌ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :