കോഴിക്കോട്|
rahul balan|
Last Modified വെള്ളി, 18 മാര്‍ച്ച് 2016 (18:53 IST)
പാര്‍ട്ടി സമ്മേളനങ്ങളും മതസമ്മേളനങ്ങളും കണ്ടുമടുത്ത കോഴിക്കോടിന്റെ മണ്ണ് വ്യത്യസ്ഥമായ ഒരു കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഡിങ്കമതത്തിന്റെ പ്രഥമ സമ്മേളനത്തിനാണ് സാംസ്കാരിക നഗരം വേദിയാകുന്നത്. നവമാധ്യമങ്ങളിലൂടെ പിറവികൊണ്ട ഡിങ്കമത സമ്മേളനത്തിന്റെ പ്രചരണത്തിനായി ഇതിനോടകം തന്നെ നഗരത്തില്‍ ഫ്ലക്സ് ബോര്‍ഡുകളും ചുവരെഴുത്തുകളും സജീവമാണ്. മാനാഞ്ചിറയാണ് സമ്മേളന വേദിയായി സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.
മാനവികതയാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് ഡിങ്കമത സംഘടനയുടെ നേതാക്കള്‍ പറയുന്നു. സമ്മേളനത്തിലൂടെ ലോകത്താകമാനമുള്ള ഡിങ്കമത വിശ്വാസികളെ ഒരുമിച്ച് കൂട്ടാനാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.
ഞായറാഴ്ച്ച നടക്കുന്ന പരിപാടിയില്‍ കപ്പപ്പാട്ട്, നയപ്രഖ്യാപനം, ചക്കയേറ് തുടങ്ങിയ നിരവധി പരിപാടികളുണ്ടാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മലപ്പുറം അടക്കമുള്ള സ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കി.