ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലയാളികളെ തേടി കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കൂത്തുപറമ്പ് സിഐയുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.
ഏഴംഗ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട കൊടി സുനി ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യം വച്ചാണ് പൊലീസ് എത്തിയിരിക്കുന്നത്. ഇവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ എവിടെയെങ്കിലും സുരക്ഷിതമായി ഒളിച്ചുപാര്ക്കുന്നുണ്ടാവാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പരിശീലനം നേടിയ കമാന്‍ഡോകളും സംഘത്തിലുണ്ട്.
കണ്ണവം വനത്തിലും ഈ പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന കൈതേരി ഗ്രാമത്തിലുമാണ് പ്രധാനമായും പരിശോധന. സി പി എമ്മിന് ശക്തമായ വേരുകളുള്ള മണ്ണാണ് കൈതേരി. ഇരുട്ടി തില്ലങ്കേരി മേഖലയിലും മാലൂരിലും കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് റെയ്ഡ് നടന്നിരുന്നു. ഇതിന് പുറമെ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പ്രതികള്‍ക്കായി തെരച്ചില്‍ നടന്നിരുന്നു.