മുസ്ലീം ലീഗിനെതിരെ വീണ്ടും വിമര്‍ശനവുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പോസ്റ്ററുകള്‍ കീറിയാല്‍ തകരുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്ന് ആര്യാടന്‍. കോഴിക്കോട് ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് ലീഗിനെതിരെ വീണ്ടും ആര്യാടന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ കീറാന്‍ പോകരുതെന്നും കോണ്‍ഗ്രസിന് തറവാടിത്തവും സംസ്കാരവും ഉണ്ടെന്നും ആര്യാടന്‍ പറഞ്ഞു.
ആര്യാടന്‍ മുഹമ്മദും ലീഗും തമ്മിലുള്ള പടലപിണക്കം അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ് ആര്യാടന്റെ പുതിയ പ്രസ്താവന.