വിവാദമായ മുത്തൂറ്റ് പോള്‍വധക്കേസിലെ സത്യം കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി അന്വേഷണ ഏജന്‍സിയുടെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ ശ്രമം വേണമെന്നും ഹൈക്കോടതി പറഞ്ഞു. പോള്‍വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്.
പോളിന് കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റിട്ടും കൂടെയുണ്‌ടായിരുന്ന സുഹൃത്തുക്കളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും എന്തുകൊണ്‌ട് പോളിനെ വഴിയില്‍ ഉപേക്ഷിച്ചു എന്നതിന് തൃപ്തികരമായ ഉത്തരം കണ്‌ടെത്താന്‍ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി.