പോള്‍ വധം: വാര്‍ത്താസമ്മേളനം പരിശോധിക്കണമെന്ന് കോടതി

കൊച്ചി| WEBDUNIA|
PRO
PRO
പോള്‍ എം ജോര്‍ജ് വധക്കേസുമായി ബന്ധപ്പെട്ട് ഐജി വിന്‍സന്‍റ് എം പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സിനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പോളിന്‍റെ പിതാവ് എം ജി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ആവശ്യം വരികയാണെങ്കില്‍ ഈ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൊല്ലപ്പെടുന്നതിന് മുമ്പ് പോളിന്‍റെ മൊബൈല്‍ ഫോണിലേക്ക് വന്ന രണ്ട് കോളുകള്‍ സംബന്ധിച്ച് അന്വേഷണം നടന്നിട്ടില്ലെന്നും പോളിന്‍റെ പിതാവിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു. ആദ്യ കോള്‍ ഏഴ്‌ സെക്കന്‍റും രണ്‌ടാമത്തെ കോള്‍ എഴുപത്‌ സെക്കന്‍റുമാണ്‌ നീണ്‌ടു നിന്നത്‌. എന്നാല്‍ വിളിച്ചത്‌ ആരെന്നോ ഫോണെടുത്തത്‌ ആരെന്നോ, സംസാരിച്ചത്‌ എന്തെന്നോ പോലീസ്‌ അന്വേഷിച്ചിട്ടില്ലെന്നും ജോര്‍ജ്‌ എം മുത്തൂററിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ കഴിയുമോ എന്ന കാര്യത്തിലാണ്‌ ഇന്ന്‌ വിശദമായ വാദം നടന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :