ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് യു ഡി എഫിന് പിന്തുണ നല്‍കും. അതേസമയം, എറണാകുളത്തും തിരുവനന്തപുരത്തും യു ഡി എഫിന് എതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സി പി എമ്മിനെ തോല്പിക്കുക എന്നതാണ് അന്തിമലക്‌ഷ്യമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം വ്യക്തമാക്കി. എറണാകുളത്തെയും തിരുവനന്തപുരത്തെയും യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ സി പി എമ്മിനേക്കാള്‍ ഭീകരരാണെന്നും പോപ്പുലര്‍ ഫ്രെണ്ട് പറഞ്ഞു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളില്‍ എല്‍ ഡി എഫിനെ പിന്തുണയ്ക്കാനും, പൊന്നാനിയിലും വയനാട്ടിലും യു ഡി എഫിന് പിന്തുണ നല്‍കാനും ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പിന്തുണ പ്രഖ്യാപിച്ചത് യു ഡി എഫിനുള്ളില്‍ തന്നെ ചില അസ്വാരസ്യങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.