പൊലീസ് ഭീഷണിപ്പെടുത്തി മൊഴിയെടുക്കുകയായിരുന്നു: ടി കെ രജീഷ്

വടകര| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ അംഗമായിരുന്ന ടി കെ രജീഷിന്റെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ്‌ കോടതിയാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌. അതേസമയം, ജാമ്യാപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്‌മൂലം കോടതി ഫയലില്‍ സ്വീകരിച്ചു.

പൊലീസ്‌ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ്‌ മൊഴി എടുത്തതെന്നൂം സ്വമേധയ നല്‍കിയതല്ലെന്നും സത്യവാങ്‌മൂലത്തില്‍ ആരോപിക്കുന്നുണ്ട്‌. ജാമ്യാപേക്ഷ തള്ളിയെങ്കിലും സത്യവാങ്മൂലം കോടതി ഫയലില്‍ സ്വീകരിച്ചു.

കെ ടി ജയകൃഷ്‌ണന്‍ മാസ്‌റ്റര്‍ വധത്തില്‍ തനിക്ക്‌ പങ്കില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ബന്ധുക്കള്‍ പറഞ്ഞാണ്‌ താന്‍ അറിഞ്ഞതെന്നും രജീഷിന്റെ സത്യവാങ്‌മൂലത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :