പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് രജീഷ് കോടതിയില്‍

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കേസില്‍ അറസ്റ്റിലായ ടി കെ രജീഷ്. ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രജീഷ് ഇക്കാര്യം അറിയിച്ചത്. ക്രൂര മര്‍ദ്ദനം മൂലം കോടതിയില്‍ നില്‍ക്കാന്‍ പോലും താന്‍ അശക്തനാണെന്നും തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും രജീഷ്‌ ആവശ്യപ്പെട്ടു.

റിമാന്‍ഡ്‌ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് രജീഷിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയത്. രജീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന്‌ അന്വേഷണസംഘം ആവശ്യപ്പെട്ടപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ കോടതി രജീഷിനോട് ചോദിച്ചിരുന്നു. ഈ സമയത്താണ് രജീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതിനെത്തുടര്‍ന്ന്‌ രജീഷിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം പരിഗണിക്കുന്നത്‌ കോടതി തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :