പൊലീസിനെ ബിന്ദു കൃഷ്ണ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ പുലഭ്യം പറഞ്ഞു: വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പൊലീസിനെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ പുലഭ്യം പറഞ്ഞെന്ന് വിഎസ് നിയമസഭയില്‍ പറഞ്ഞു. പൂച്ചയുടെ മുന്നില്‍ പെട്ട എലിയെപ്പോലെയായി പൊലീസിന്റെ അവസ്ഥയെന്നും വിഎസ് പരിഹസിച്ചു.

മാനന്തവാടിയില്‍ പൊലീസ് മ്ലേച്ഛമായ ഭാഷ ഉപയോഗിച്ചതിനാലാണ് എസ്‌ഐയെ ശകാരിച്ചതെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. മാനന്തവാടി കോടതിക്ക് മുമ്പില്‍ വെച്ചാണ് സംഭവം. സ്ത്രീ സുരക്ഷാമുന്നേറ്റ യാത്രക്കിടെ മൈക്ക് ഓഫ് ചെയ്തതിനെ തുടര്‍ന്ന് മാനന്തവാടി എസ്‌ഐ ഷൈജു ജോസഫിനെ ബിന്ദു കൃഷ്ണ ശകാരിക്കുകയായിരുന്നു. പിണറായി വിജയന്റെ കേരളരക്ഷാ യാത്ര വരുമ്പോള്‍ പൊലീസ് ഇങ്ങനെ മൈക്ക് ഓഫ് ചെയ്യാന്‍ മുതിരുമോ എന്ന് ചോദിച്ചായിരുന്നു ബിന്ദു കൃഷ്ണയുടെ രോഷപ്രകടനം.

സ്ത്രീകളോട് എന്തുമാകാമെന്ന ധാരണ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് മാറിയത് ചിലര്‍ ഇനിയും അറിഞ്ഞ മട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ പ്രേതം പൊലീസുകാരില്‍ നിന്ന് വിട്ടുപോയിട്ടില്ലെന്നും ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി.

അതേസമയം കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :