പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ചോരപ്പുഴ ഒഴുകില്ല: കെ മുരളീധരന്‍

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് അനുകൂലമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ സംസ്ഥാനത്ത് ചോരപ്പുഴയൊന്നും ഒഴുകാന്‍ പോകുന്നില്ലെന്ന്‌ മുരളീധരന്‍. യുവാക്കളെ വിശ്വാസത്തിലെടുത്ത്‌ വേണം പെന്‍ഷന്‍ പ്രായം ഉയര്‍ത്താനെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി എത്രയും വേഗം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കപട പരിസ്‌ഥിതി വാദികളെ കാത്തിരുന്നാല്‍ കേരളം ഇരുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നിതിനെതിരേ നേരത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് അനുകൂലമായ പ്രസ്താവനയുമായി മുരളീധരന്‍ രംഗത്ത് വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :