പൂഞ്ഞാറില്‍ ഇടതുസ്ഥാനാര്‍ഥി മോഹന്‍ തോമസ്

കോട്ടയം| WEBDUNIA|
നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മോഹന്‍ തോമസ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാ‍കും. കേരളാ കോണ്‍ഗ്രസ്‌ (എം) നേതാവായ അദ്ദേഹം സ്ഥാനം രാജിവെച്ചാണ്‌ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

അല്‍ഫോണ്‍സ് കണ്ണന്താനം പിന്മാറിയ സാഹചര്യത്തിലാണ് ഇടതുമുന്നണിക്ക് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടി വന്നത്. ആദ്യം ജോര്‍ജ് ജെ മാത്യുവിന് പിന്തുണ നല്കാനായിരുന്നു തീരുമാനിച്ചതെങ്കിലും അദ്ദേഹം നടത്തിയ ചില പ്രസ്താവനകള്‍ ഇടതിനെ അതില്‍ നിന്ന് അകറ്റുകയായിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റാണ്‌ മോഹന്‍ തോമസ്‌. സിറ്റിംഗ്‌ എം എല്‍ എ പി സി ജോര്‍ജായിരിക്കും യു ഡി എഫ്‌ സ്ഥാനാര്‍ഥി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :